
കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയെയാണ് ഭർത്താവ് ബിജു ആക്രമിച്ചത്.
കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പഞ്ചായത്തിൽ നിന്ന് വീട് വെയ്ക്കാൻ ബിജുവിന്‍റെ പേരിൽ ഭൂമി അനുവദിച്ചിരുന്നു. ഈ വസ്തുവിൽ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും അമ്മയും താമസിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പലതവണ കവിതയെയും അമ്മയെയും ഷെഡിൽ നിന്ന് ഇറക്കി വിടാൻ ബിജു ശ്രമിച്ചിരുന്നു. പ്രതിയുടെ ശല്യത്തെ തുടർന്ന് ഇരുവരും സമീപത്തായി വാടക വീട്ടിലേക്ക് താമസം മാറി. അവിടെ എത്തിയാണ് ബിജു ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.