കോട്ടയം ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പ്രതിശ്രുത വധുവിനും അമ്മയ്ക്കും പിന്നാലെ അച്ഛനും മരിച്ചു; തനിച്ചായി ഇളയ മകൾ സുവർണ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ബ്രഹ്‌മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു.

കാലായില്‍ സുകുമാരനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും മകൾ സൂര്യയും നേരത്തെ മരിച്ചിരുന്നു. സുകുമാരനും കുടുംബവും ഇന്നലെ രാത്രിയാണ് ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

ഭാര്യ സീന ഇന്നലെയും മൂത്തമകൾ സൂര്യ ഇന്ന് രാവിലെയുമാണ് മരിച്ചത്. ഇളയമകൾ സുവർണയെ വാർഡിലേക്ക് മാറ്റി.

സുകുമാരന്റെ മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്തമാസം 12 ന് നടത്താനിരുന്നതാണ്. ഇതിൻ്റെ ഒരുക്കങ്ങളെല്ലാം നടക്കുന്നതിനിടെയായിരുന്നു പെട്ടെന്ന് വരന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറിയത്.

അതിന്റെ മാനസിക പ്രയാസത്തിലായിരുന്നു നാലംഗ കുടുംബം എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന സുകുമാരനും കുടുംബത്തിനും കടുത്ത സാമ്പത്തിക പ്രയാസങ്ങളും നേരിട്ടതായി പറയപ്പെടുന്നു.