
ഒറ്റപ്പാലം: വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. നവംബർ അഞ്ചാം തീയതിയായിരുന്നു സംഭവം.
പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. സെവൻഅപ്പിന്റെ കുപ്പിയിലായിരുന്നു ആസിഡ് സൂക്ഷിച്ചിരുന്നത്. ഇത് അബദ്ധത്തിൽ ഇയാൾ എടുത്ത് കുടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, സ്ഥിതി വഷളായതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പയർചെയ്യുന്ന സ്ഥാപനം നടത്തുന്നയാളാണ് രാധാകൃഷ്ണൻ. ജോലിയുടെ ആവശ്യത്തിനായാണ് ഇത്തരത്തിൽ ആസിഡ് സൂക്ഷിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സയിലിരിക്കെ രണ്ടു ദിവസം മുമ്പായിരുന്നു മരണം.



