സ്കൂളില്‍ വച്ച്‌ സഹപാഠി നല്‍കിയ ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ചു ; ചികിത്സയിൽ കഴിഞ്ഞിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

Spread the love

 

 

തിരുവനന്തപുരം: ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

തമിഴ്നാട് കളിയിക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്. കഴിഞ്ഞ 16 ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അശ്വിന്‍.

ഡോക്ടര്‍മാരുടെ പരിശ്രമവും ബന്ധുക്കളുടെ പ്രാര്‍ത്ഥനയും വിഫലമാക്കിയാണ് തമിഴ്നാട് അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന അശ്വിന്‍്റെ വിയോഗം. ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച്‌ ഗുരുതരവാസ്ഥയിലായിരുന്നു അശ്വിന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസിഡ് സാന്നിധ്യമുള്ള പാനീയം കുടിച്ചതോടെ അശ്വിന്‍്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥിയില്‍ തുടരുകയായിരുന്നു ഈ പതിനൊന്നുകാരന്‍.

സ്കൂളില്‍ വച്ച്‌ സഹപാഠി നല്‍കിയ ശീതളപാനീയത്തില്‍ നിന്നാണ് പൊള്ളലേറ്റതെന്നാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന കളിയിക്കാവിള പൊലീസിന് കുട്ടിക്ക് ആസിഡ് കൊടുത്തത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നിരവധി കുട്ടികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സ്കൂളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അവിടെ നിന്നുമുള്ള തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിനായിട്ടില്ല.

ലഭ്യമായ വിവരങ്ങളും സൂചനകളും വച്ച്‌ വിദ്യാ‍ര്‍ത്ഥികളെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നെ എങ്ങനെ കുട്ടിക്ക് ഇത്ര ഗുരുതരമായി പൊള്ളലേറ്റെന്നും ആരാണ് ആസിഡ് കലര്‍ന്ന വെള്ളം നല്‍കിയതെന്നും എന്നീ കാര്യങ്ങളില്‍ ദുരൂഹത തുടരുകയാണ്.