അബദ്ധത്തില്‍ ആസിഡ് കുടിച്ചു; വായയിലും ചുണ്ടിലും പൊള്ളലേറ്റ അഞ്ച് വയസുകാരൻ ഗുരുതരാവസ്ഥയില്‍

Spread the love

പാലക്കാട്: പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച കുട്ടി ഗുരുതരാവസ്ഥയില്‍.
അഞ്ചുവയസുകാരനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്.

കൊലക്കുപ്പിയില്‍ ഒഴിച്ച്‌ വെച്ചിരുന്ന ആസിഡ് കുട്ടി കൊലയാണെന്ന് വിചാരിച്ച്‌ കുടിക്കുകയായിരുന്നു. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായാണ് വീട്ടില്‍ ആസിഡ് സൂക്ഷിച്ചിരുന്നത്. അതാണ് കുട്ടി അബദ്ധത്തില്‍ കുടിച്ചത്.

കുട്ടിയുടെ വായയിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടിയെ തൃശൂരിലുള്ള ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group