video
play-sharp-fill

ബന്ധുക്കളായ അയല്‍വാസികളെ ആസിഡ് എറിഞ്ഞ് ആക്രമിച്ചു ; കേസില്‍ വിമുക്ത ഭടന് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ബന്ധുക്കളായ അയല്‍വാസികളെ ആസിഡ് എറിഞ്ഞ് ആക്രമിച്ചു ; കേസില്‍ വിമുക്ത ഭടന് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

ഹരിപ്പാട്: ബന്ധുക്കളായ അയല്‍വാസികളെ ആസിഡ് എറിഞ്ഞ് ആക്രമിച്ച കേസില്‍ വിമുക്ത ഭടന് 10 വര്‍ഷം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ . ഹരിപ്പാട് ചേപ്പാട് തറയില്‍ തെക്കേതില്‍ പ്രസന്നന്‍ നായരെ (61)നെയാണ് ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ ജഡ്ജി റോയ് വര്‍ഗീസ് ശിക്ഷിച്ചത്. 2017 ജനുവരി 23നായിരുന്നു സംഭവം.

അരുണ്‍ നാരായണന്‍ മകള്‍ അരുണിമ ,ബന്ധുക്കളായ മധുസൂദനന്‍ പിള്ള ,സരസമ്മ ജയകൃഷ്ണന്‍ ,സഹോദരന്‍ അഖില്‍ നാരായണന്‍ , അയല്‍വാസി ശാന്തമ്മാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തിയൂര്‍ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പ്രസന്നന്‍ നായര്‍ ബന്ധുവായ ഹരികൃഷ്ണനെ മര്‍ദ്ദിച്ചിരുന്നു. വടിയെടുത്ത് അടിച്ചാല്‍ പോരായിരുന്നോ എന്ന് അരുണ്‍ നാരായണന്‍ പ്രസനന്‍ നായരോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണം.

അരുണ്‍ നാരായണന്റെ കൈക്കും ശാന്തമ്മാളുടെ കണ്ണിനുമാണ് സാരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ക്കും പൊള്ളലേറ്റു പിഴത്തുകയില്‍ ഒരു ലക്ഷം രൂപ വീതം അരുണ്‍ നാരായണനും, ശാന്തമ്മാളിനും നല്‍കണം. മറ്റുള്ളവര്‍ക്ക് അരലക്ഷം രൂപ വീതവും നല്‍കണം പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പോസിക്യൂട്ടര്‍ അംബിക കൃഷ്ണന്‍ ഹാജരായി. കരീല കുളങ്ങര പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ 28 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group