
സ്വന്തം ലേഖകൻ
കാണ്‍പൂര്‍: വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റില്‍. കാണ്‍പൂരിലെ കൂപ്പര്‍ഗഞ്ച് മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ദബ്ബു എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ദബ്ബുവിന്റെ ഭാര്യ പൂനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെത്താന്‍ വൈകിയതിന്റെ കാരണം ചോദിച്ചപ്പോള്‍ പൂനം ദേഷ്യപ്പെട്ടുവെന്നും തുടര്‍ന്ന് വഴക്കുണ്ടായെന്നുമാണ് ദബ്ബു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. വഴക്ക് രൂക്ഷമായതോടെ പൂനം ആസിഡ് എടുത്തുകൊണ്ട് വന്ന് മുഖത്തൊഴിക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.