പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവാവ് അന്തരിച്ചു; ആശുപത്രിക്കിടക്കയിൽ ഷിനു ജീവനായി പോരാടിയത് ഒന്നരമാസക്കാലം
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു. കാഞ്ഞിരത്തും കുന്നേൽ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
കഴിഞ്ഞ സെപ്‌റ്റംബർ 23നാണ് പിതാവ് ഗോപാലകൃഷ്‌ണൻ ഷിനുവിനെ ആക്രമിച്ചത്. കുടുംബവഴക്ക് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഷിനു സ്‌ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നുണ്ടായ കലഹത്തിനിടെ പിതാവ് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓട്ടോയിൽ കയറി രക്ഷപെട്ട ഗോപാലകൃഷ്‌ണനെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.’
ഇന്ന് വെളുപ്പിനെ അഞ്ച് മണിയോടെയാണ് ഷിനു മരണത്തിന് കീഴടങ്ങിയത്. പിതാവ് ഗോപാലകൃഷ്‌ണൻ റിമാൻഡിലാണ്.
Third Eye News Live
0