ഇടുക്കിയിൽ ആസിഡ് ഉപയോഗിച്ച് സഹോദരപുത്രനെ കൊലപ്പെടുത്തിയ പ്രതിയായ വായോധിക മരിച്ചു ; ഇവർ ആക്രമണത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

Spread the love

ഇടുക്കി: ആസിഡ് ഉപയോഗിച്ച്‌ സഹോദപുത്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനി തങ്കമ്മ (82) മരിച്ചു. ഇവർ ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന.

video
play-sharp-fill

സഹോദരപുത്രനായ സുകുമാരനെ ആയിരുന്നു സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് തങ്കമ്മ കൊലപ്പെടുത്തിയത്. തങ്കമ്മയുടെ സ്വര്‍ണം പണയം വച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു.

രണ്ടാഴ്ച മുന്‍പ് തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തുകയും സ്വര്‍ണം പണയം വച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടാവുകയുമായിരുന്നു. ഇതിനു ശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് പിന്നിലൂടെ എത്തി തങ്കമ്മ ആസിഡ് ഒഴിച്ചു. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു സുകുമാരന്റെ മരണമെന്നായിരുന്നു പോസ്റ്റ്‌‌മോർട്ടം റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനിടെ പരുക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് തങ്കമ്മയുടെ മരണം.