video
play-sharp-fill

കട ഒഴിപ്പിക്കലിനെച്ചൊല്ലിയുണ്ടായ തർക്കം: സിമന്റ് കവലയിൽ വർക്ക്‌ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനുമെതിരെ ആസിഡ് അക്രമണം: ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

കട ഒഴിപ്പിക്കലിനെച്ചൊല്ലിയുണ്ടായ തർക്കം: സിമന്റ് കവലയിൽ വർക്ക്‌ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനുമെതിരെ ആസിഡ് അക്രമണം: ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കട ഒഴിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു നാട്ടകം സിമന്റ് കവലയിൽ വർക്ക്‌ഷോപ്പ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ കട ഉടമ ജോഷിയെയും ജീവനക്കാരൻ നിക്‌സണെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വീഡിയോ ഇവിടെ കാണാം –

ജോഷി തന്റെ ബന്ധുവിന്റെ കെട്ടിടത്തിലാണ് വർക്ക്‌ഷോപ്പ് നടത്തിയിരുന്നത്. പത്തുമാസം കൂടുമ്പോൾ ഈ വർക്ക്‌ഷോപ്പ് കെട്ടിടത്തിന്റെ കരാർ പുതുക്കിയാണ് ഇദ്ദേഹം കട നടത്തിയിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കട ഉമടയായ തമ്പി എന്നയാൾ കട ഒവിയണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു. കട ഒഴിയുന്നതിനെച്ചൊല്ലി തമ്പിയും ജോഷിയും തമ്മിൽ വാക്കേറ്റമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ഇരുവരും തമ്മിൽ കടയ്ക്കുള്ളിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു. ഇതിനു ശേഷം മടങ്ങിയെത്തിയ തമ്പി കയ്യിലുണ്ടായിരുന്ന ആസിഡ് ഇരുവർക്കും നേരെ പ്രയോഗിക്കുകയായിരുന്നു. റബറിനു അടിയ്ക്കുന്ന ആസിഡാണ് ഇരുവർക്കും നേരെ പ്രയോഗിച്ചത് എന്നാണ് സൂചന. പരിക്കേറ്റ ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.