ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീ‌ർക്കാൻ മകള്‍ക്കുനേരെ ആസിഡാക്രമണം; ഒളിവില്‍ കഴിഞ്ഞിരുന്ന പിതാവ് അറസ്റ്റില്‍; പിടിയിലായത് വ്യാപക തെരച്ചിലിനുശേഷം

Spread the love

കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീ‌ർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി.

കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്.

പാറക്കടവിലെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സഹോദരന്റെ പത്തുവയസുള്ള മകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു.