
ജയ്പൂർ: രാജസ്ഥാനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സംസാരിക്കാൻ വിസമ്മതിച്ചതിൽ പ്രകോപിതനായ 19 കാരനാണ് ക്രൂരകൃത്യം ചെയ്തത്
പ്രതി ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. ഓംപ്രകാശ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ്. അതിനിടെ ജോലിയുടെ ഭാഗമായി പങ്കെടുത്ത ഒരു കല്യാണത്തിലാണ് പെൺകുട്ടിയെ കണ്ടുമുട്ടിയത്. പിന്നീട് ഓംപ്രകാശ് പെൺകുട്ടിയെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാൽ, അപരിചിതനായ ഇയാളോട് സംസാരിക്കാൻ പെൺകുട്ടി തയ്യാറായില്ല.
പെൺകുട്ടിയുടെ പ്രതികരണത്തിൽ ക്ഷുഭിതനായതിനെ തുടർന്നാണ് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നത്. സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ അടുത്ത് ബൈക്കിലെത്തിയ പ്രതി ആസിഡ് കുപ്പി വലിച്ചെറിയുകയുമായിരുന്നു. പെൺകുട്ടിയുടെ കൈകൾക്കു നേരെയാണ് കുപ്പി വന്നത്. വിരലുകൾക്ക് സാരമായി പൊള്ളലേൽക്കുകയും വസ്ത്രം നശിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച പ്രതി പോലീസ് പിടിയിലായി. അറസ്റ്റിലായതിന് ശേഷം പ്രതിയെ സമീപത്തെ മാർക്കറ്റിലൂടെ നടത്തികൊണ്ട് പോയതിന് ശേഷമാണ് സ്‌റ്റേഷനിലെത്തിച്ചത്.



