video
play-sharp-fill

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ

മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിന് നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ അടൂരിൽ യുവാവിന് നേരേ അയൽവാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചിക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.

മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അയൽവാസിയായ ചിക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയിൽ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരൻ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു.

മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാൾ മുൻപ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നൽകി