video
play-sharp-fill
പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു

പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്.

കുടംബ പ്രശ്നമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പമില്ലായിരുന്നു. 2016 ൽ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുണ്ടായി. കേസിൽ കവിത ജയിലിലുമായി. ഇതിനിടെ ഇവർ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതോടെ കവിത ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചു. കുറെ നാള്‍ അന്വേഷിച്ചെങ്കിലും ശിവകുമാർ ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മാർച്ച് 23ന് കവിത മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുമെന്ന വിവരം ശിവകുമാറിന് ലഭിക്കുന്നത്.

കോടതിയിൽ ഹാജരാകാനെത്തിയ കവിതയെ കാണാൻ ശിവകുമാറും മക്കളുമെത്തി. പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ കവിത ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ ശിവകുമാർ കൈവശം സൂക്ഷിച്ചിരുന്ന ആസിഡ് കവിതയ്ക്ക് നേരെ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ ഉടനെ പ്രവേശിപ്പിച്ചു. നിരവധി പ്ലാസ്റ്റിക് സർജറികൾ നടത്തിയെങ്കിലും യുവതി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.ശിവകുമാർ ലോറി ഡ്രൈവറാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.