എറണാകുളത്ത് യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം ; പ്രതി പൊലീസ് പിടിയിൽ ; ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം: എറണാകുളം വാഴക്കുളത്ത് യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു . മുവാറ്റുപുഴ സ്വദേശി സജീവിനെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും തമ്മിൽ നിരന്തരം കുടുംബ വഴക്ക് നിലനിന്നിരുന്നു. വഴക്കിനെ തുടർന്ന് ഇയാൾ നിരന്തരം ഭാര്യയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസവും യുവതിയെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു. അതിനു ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് നെഞ്ചിലും കഴുത്തിലുമായി ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം പ്രതിയെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.