കുടുംബ വഴക്ക്: അമ്മയ്ക്കും മകനും നേരെ ചങ്ങനാശേരിയിൽ ആസിഡ് ആക്രമണം; ആസിഡ് ഒഴിച്ചത് ഭർത്താവിന്റെ സഹോദരൻ
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: കുടുംബവഴക്കിനെ തുടർന്ന് അമ്മയ്ക്കും മകനും നേരെ ഭർത്താവിന്റെ സഹോദരൻ ആസിഡ് ഒഴിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിയായ സഹോദരനും പരിക്കേറ്റു. തുരുത്തി കുളരയിൽ ജോയിയുടെ ഭാര്യ സോഫിയ (45), മകൻ നിധിൻ (20), പ്രതിയെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവർ സനൽ എന്നിവർക്കാണ് പരിക്കേറ്റത്. പ്രത്യാക്രമണത്തിൽ പരിക്കേറ്റ പ്രതി ജോസുകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് ബന്തവസിൽ ചികിത്സയിൽ കഴിയുകയാണ്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സോഫിയയുടെ ഭർത്താവ് ജോയിയുടെ സഹോദരനാണ് പ്രതിയായ ജോസുകുട്ടി. ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ നിലവിലുണ്ട്. ചങ്ങനാശേരി അസംപ്ഷൻ കോളേജിനു സമീപത്തെ മഠത്തിലെ കറവക്കാരനാണ് കേസിലെ പ്രതിയായ ജോസുകുട്ടി. ഇവിടെ തറ തുടക്കാൻ ഉപയോഗിക്കുന്ന ഡയല്യൂട്ടഡ് ആസിഡുമായി വീട്ടിലെത്തിയ പ്രതി, മുറ്റത്ത് നിൽക്കുകയായിരുന്ന സോഫിയയ്ക്കും, ഒപ്പമുണ്ടായിരുന്ന നിധിനും നേരെ ആസിഡ് ഒഴിച്ചു. ഇതിനിടെ പാത്രത്തിൽ നിന്നും ആസിഡ് തെറിച്ചു വീണാണ് സനലിന് പരിക്കേറ്റത്. തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ ജോസുകുട്ടിയ്ക്കും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളേ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ, സിഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Third Eye News Live
0