video
play-sharp-fill
അച്യൂതമേനോന്റെ പേര് മറന്നതല്ല,മനപൂർവ്വം പറയാതെയിരുന്നതാണ് ; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി സിപിഐ മുഖപത്രം

അച്യൂതമേനോന്റെ പേര് മറന്നതല്ല,മനപൂർവ്വം പറയാതെയിരുന്നതാണ് ; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി സിപിഐ മുഖപത്രം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവർണജൂബിലി വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ വിമർശിച്ച് സിപിഐ മുഖപത്രം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പ്രസംഗത്തിനിടെ പരാമർശിക്കാത്തതിലാണ് വിമർശനം.

1967 ൽ സിപിഐയും സിപിഐ(എം)ഉം ഉൾപ്പെട്ട സപ്തകക്ഷി മുന്നണിക്ക് ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണ നടപടികൾ പൂർത്തീകരിക്കാനായില്ല. സപ്തകക്ഷി മുന്നണി ഗവൺമെന്റ് നിലംപൊത്തിയതിനെ തുടർന്ന് അധികാരത്തിൽവന്ന അച്യുതമേനോൻ സർക്കാരാണ് തികഞ്ഞ നിശ്ചയദാർഢ്യത്തോടെയും പ്രതിബദ്ധതയോടെയും ഭൂപരിഷ്‌കരണ ഭേദഗതി നിയമം നടപ്പിൽ വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോടതി നടപടികളുടെ നൂലാമാലകളിൽ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതും അച്യുതമേനോൻ സർക്കാരിന്റെ മികവു തന്നെയാണ്.

എന്നിട്ടും യാഥാർത്ഥ്യങ്ങളെ യാഥാർത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരൊക്കെ മറന്നുപോകുന്നുവെന്നാണ് പിണറായി വിജയനെ ഉദ്ദേശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം പറയുന്നു.

ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക. ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്ന മോദി സർക്കാരിനെതിരെയുളള ദേശവ്യാപക ചെറുത്തുനിൽപിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അർധസത്യങ്ങൾ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നത്.

ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.