
കോട്ടയം : ‘ അവൻ എൻറെ ബാല്യകാലം തൊട്ടുള്ള സുഹൃത്ത്, അവനെതിരെ പ്രചരണത്തിന് ഇറങ്ങാൻ എനിക്ക് സാധിക്കുകയില്ല’ .പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ തന്നെയാണ്.
പത്തനംതിട്ട ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രചരണത്തിനായി താൻ പോകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു.കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ എകെ ആന്റണിയും ഉമ്മൻചാണ്ടിയും വലിയ സൗഹൃദം പുലർത്തിയവപായിരുന്നു. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും ഈ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു.
എന്നാൽ അനിൽ ആന്റണിയുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞിരിക്കുന്നത് ആരോഗ്യം അനുവദിച്ചാൽ തീർച്ചയായും പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി താൻ എത്തുമെന്ന് തന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
’84 വയസുള്ള പിതാവ് പാർലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് രണ്ട് വർഷം മുൻപ് വിരമിച്ചു. രാഹുല്‍ ഗാന്ധി അടക്കം സജീവമായി നില്‍ക്കുന്ന കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ പോലും പത്തനംതിട്ടയില്‍ വന്നിട്ട് കാര്യമില്ല. മോദി വന്ന് ഉണ്ടാക്കിയ,ഒരു മിനിറ്റിന്റെ ഇംപാക്‌ട് പോലും മറ്റൊരു നേതാവിന് ഉണ്ടാക്കാൻ സാധിക്കില്ല’, എന്നായിരുന്നു പിതാവിൻറെ പ്രതികരണത്തോടുള്ള അനിൽ ആന്റണിയുടെ മറുപടി.