
‘അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം അപലപനീയം’; ഇത്തരം തരംതാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം എന്തിന് നടത്തുന്നുവെന്ന് മനസിലാകുന്നില്ല: രമേശ് ചെന്നിത്തല
സ്വന്തം ലേഖിക
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ മോശമായ രീതിയില്‍ സൈബര്‍ ആക്രമണം നടത്തുന്നത് അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഒരു കാലത്തും ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചോ, സ്ഥാനം ഉപയോഗിച്ചോ ഒരു നേട്ടവും ഉണ്ടാക്കാത്ത അച്ചു ഉമ്മനെതിരെ ഏറ്റവും തരംതാണ നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തികൊണ്ടിരിക്കുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇത്തരം പ്രവര്‍ത്തനങ്ങള്‍ സി പി എം എന്തിന് നടത്തുന്നുവെന്ന് മനസിലാകുന്നില്ല. ജീവിച്ചിരുന്നപ്പോള്‍ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സി പി എം തേജോവധം ചെയ്തതും ആക്ഷേപിച്ചതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്നിട്ടിപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമായ കാര്യമാണ്.