
കോട്ടയം: ആരോഗ്യകരമായ സെക്സ് ജീവിതത്തിലുണ്ടെങ്കിൽ പുരുഷനും സ്ത്രീയും തമ്മിലെ സൗഹൃദം ഉറപ്പുള്ളതാക്കുമെന്ന് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ അച്ചു ഹെലൻ ( അശ്വതി).
സംതൃപ്തകരമായ ഒരു ലൈംഗികതയ്ക്ക് ശേഷം ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി അച്ചു ഹെലൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സംതൃപ്തകരമായ ഒരു ലൈംഗിക ബന്ധം ഉണ്ടായാൽ പിന്നെ നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവതിയായ ഒരു പെണ്ണായിരിക്കും അവൾ എന്ന് ഫേസ്ബുക്കിൽ കുറിച്ചു.
സുന്ദരമായ ലൈംഗികതയ്ക്ക് ശേഷം അവളുടെ ഏറ്റവും കൂടുതൽ വിശ്വാസം കണ്ടെത്തുന്ന ഒരുവളായി അവൾ മാറും. ലോകത്തെ മുഴുവൻ സ്നേഹിക്കാൻ ആവുന്ന പരിഗണിക്കാൻ കഴിയുന്ന പെണ്ണ്. എന്നോളം അവന് മറ്റൊന്നിലേക്ക് ചുരുങ്ങാൻ ആവില്ലെന്ന് അവൾക്ക് അപ്പോഴും അറിയാനാകും. ആരോഗ്യകരമായ സെക്സ് ജീവിതത്തിലുണ്ടെങ്കിൽ പുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദം ഉറപ്പുള്ളതാവും. പിന്നീട് എല്ലാവിധ വാശിയും ദേഷ്യവും അവളുടെ ഉള്ളിൽ നിന്ന് അവൻ ഒഴുക്കി കളയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈംഗികതയിൽ സംതൃപ്തി നേടാത്ത ഒരുവൾക്ക് എപ്പോഴും അസഹിഷ്ണുത ഉണ്ടാകും. ലോകത്തോട് അവൾ പറയും എനിക്ക് നിങ്ങളാരും വേണ്ടെന്ന്. അത് പെണ്ണഹങ്കാരം അല്ലെന്നും അവർ വ്യക്തമാക്കുന്നു. അവൾക്ക് നഷ്ടമായ ഇഷ്ട പ്രണയമാണ് ലൈംഗികതയാണ് അവളുടെ വികാരപ്രകടനങ്ങൾക്ക് കാരണം.
അവൾ നിങ്ങളുടെ സഹതാപം അർഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു വയ്ക്കുന്നു. നവ്യാനായർക്ക് മാത്രമല്ല എനിക്കും ഈ വേഷം ചെയ്തില്ലെന്നുള്ള കമന്റ്സ് പ്രതീക്ഷിച്ചുകൊണ്ട് പുതിയ ഡ്രസ്സ് ഇട്ട ചിത്രം ചേർക്കുന്നു, എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.