
എറണാകുളം : ഉയർന്ന വിലയിൽ സ്വർണ്ണം വിൽക്കാൻ ഇനി ജ്വല്ലറികൾ തിരഞ്ഞു നടക്കേണ്ട, നിങ്ങളുടെ സ്വർണം ഉയർന്ന വിലയിൽ വാങ്ങാൻ അച്ചായൻസ് ഗോൾഡ് ഇനി കൂത്താട്ടുകുളത്തും.
കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയത്തിന്റെ സ്വന്തം സ്ഥാപനമായ അച്ചായൻസ് ഗോൾഡിൻ്റെ 31ാമത്തെ ഷോറൂം കൂത്താട്ടുകുളത്ത് സെപ്റ്റംബർ 28 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.
പ്രശസ്ത നടി ശ്വേതാ മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.
ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ കൂത്താട്ടുകുളംകാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.