video
play-sharp-fill
കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ  ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന്  സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ  കൈലാസ്നാഥിന്റെ സഹോദരിക്ക്  പഠന ചിലവിനുള്ള പണം  ടോണി വർക്കിച്ചൻ നൽകി .!

കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ..! മസ്തിഷ്ക മരണം സംഭവിച്ച് ഏഴുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൈലാസ്നാഥിന്റെ കുടുംബത്തിന് സഹായവുമായി ടോണി വർക്കിച്ചനെത്തി ..! ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാർഥിനിയായ കൈലാസ്നാഥിന്റെ സഹോദരിക്ക് പഠന ചിലവിനുള്ള പണം ടോണി വർക്കിച്ചൻ നൽകി .!

സ്വന്തം ലേഖകൻ

കോട്ടയം: കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.
ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ .

ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന കൈലാസനാഥിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഏറ്റെടുത്തു. കുടുംബത്തിന് മുന്നോട്ടും തന്നാലാകും വിധം എല്ലാവിധ പിന്തുണയും നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ്നാഥിന്റെ
ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകിയിരുന്നു . കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്.

ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസനാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി.

അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കോട്ടയം നഗരത്തിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഈ വരുമാനമായിരുന്നു സഹോദരിയുടെ വിദ്യാഭ്യാസ ചിലവിനും ഉപയോഗിച്ചിരുന്നത്.
കൈലാസനാഥ് വിട പറഞ്ഞതോടെ കുടുംബത്തിന്റെ ഏക ആശ്രയവും ഇല്ലാതെയായി.

ഇതു മനസ്സിലാക്കിയതോടെയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോണി വർക്കിച്ചൻ കൈലാസനാഥിന്റെ കുടുംബത്തിനും സഹായവുമായെത്തിയത്.