കടുത്തുരുത്തിക്ക് ഇത്തിരി തിളക്കം കൂടും..! അച്ചായന്‍സ് ഗോള്‍ഡിന്റെ പതിനഞ്ചാമത് ഷോറൂം കടുത്തുരുത്തി ദേവസ്വം ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഉത്ഘാടനം നിര്‍വ്വഹിച്ച് സിനിമാതാരം അന്നാ രാജന്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: അച്ചായന്‍സ് ഗോള്‍ഡിന്റെ പുതിയ ഷോറൂം കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലെ ദേവസ്വം ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം അന്നാ രാജന്‍ ഉത്ഘാടനം ചെയ്ത കടുത്തുരുത്തി ഷോറൂം അച്ചായന്‍സ് ഗോള്‍ഡിന്റെ പതിനഞ്ചാമത്തെ ഷോറൂമാണ്. പരിശുദ്ധമായ സ്വര്‍ണ്ണം വാങ്ങാമെന്നതിലുപരി സ്വര്‍ണ്ണപണയം എടുത്ത് ഉയര്‍ന്ന വിലയില്‍ വില്‍ക്കാനും അച്ചായന്‍സ് ഗോള്‍ഡ് ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്.

മാനേജിങ്ങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം വഹിച്ച ഉത്ഘാടന ചടങ്ങില്‍ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ തുടങ്ങിയവരോടൊപ്പം സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group