play-sharp-fill
ആചാര്യ സഭ ഒരുക്കങ്ങൾ പൂർത്തിയായി

ആചാര്യ സഭ ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തംലേഖകൻ

കോട്ടയം: കേരളത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ വൈദികർ, തന്ത്രി മുഖ്യന്മാർ, മേൽശാന്തി, ജ്യോതിഷികൾ, വാസ്തു, ആദ്ധ്യാത്മിക പ്രഭാഷകർ, ഭാഗവതാചാര്യന്മർ, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി, യോഗാചാര്യന്മാർ തുടങ്ങി സനാതന ധർമ്മ സംരക്ഷകരായ ആചാര്യന്മാർ ഉൾപ്പെടുന്ന ഹിന്ദു ആചാര്യ സഭയുടെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 20നു രാവിലെ 10.30നു കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ വച്ച് മാർഗ്ഗദർശക് മണ്ഡൽ സംസ്ഥാന അദ്ധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുമെന്ന് മാർഗദർശകമണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദസരസ്വതി, സംഘാടക സമിതി ചെയർമാൻ പി.എൻ.എസ് നമ്പൂതിരി, ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരി, ട്രഷറർ ഗിരീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.