അച്ഛനോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയ പെണ്‍കുട്ടികൾ വാട്ടർ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Spread the love

ഹൈദരബാദ്: അച്ഛനോടൊപ്പം കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തിയില്ല. തിരച്ചിലില്‍ മൂന്ന് പെണ്‍കുട്ടികളും വാട്ടർ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

അച്ഛൻ കുട്ടികളെ റിസർവോയറിലേക്ക് തള്ളിയിട്ട് കൊന്നതായാണ് സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. 8, 7, 5 വയസ് പ്രായമുള്ള കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടികള്‍ രാവിലെ അച്ഛനോടൊപ്പം പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോയിരുന്നു, എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
മണിക്കൂറുകള്‍ കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന്, കുടുംബാംഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കണ്ടെത്താനാകാതെ വന്നതോടെ, പൊലീസിനെ അറിയിച്ചു. കുട്ടികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ റിസർവോയർ ഉള്‍പ്പെടെ അരിച്ചുപെറുക്കാൻ തുടങ്ങി.

തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തത്. എട്ട് വയസുകാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ പിന്നെയും തുടരുകയും ആ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു.