play-sharp-fill
അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ നീന്തി രക്ഷപ്പെട്ടു

അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ നീന്തി രക്ഷപ്പെട്ടു

സ്വന്തം ലേഖിക

ആലപ്പുഴ: തഴക്കര വെട്ടിയാറില്‍ അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിലെ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

മൂന്നാമന്‍ നീന്തി രക്ഷപ്പെട്ടു. മാവേലിക്കര വെട്ടിയാര്‍ തവാല്‍ വടക്കേതില്‍ അഭിമന്യു (15), ആദര്‍ശ് (17) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടിയാര്‍ തവാല്‍ വടക്കേതില്‍ ഉണ്ണിക്കൃഷ്ണന്‍ (14) ആണ് രക്ഷപ്പെട്ടത്.

ബന്ധുക്കളായ മൂന്നംഗ സംഘം സൈക്കിള്‍ ചവിട്ടാന്‍ പോകുന്നെന്ന് പറ‌ഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്.

പിന്നീട് കടവില്‍ സൈക്കിള്‍ നിറുത്തിയ ശേഷം പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.