
വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരനോട് കള്ളന്റെ ക്രൂരത; ചിട്ടിപിടിച്ച 45000 രൂപയും അമ്മയുടെ മരുന്നും എടിഎം കാർഡുമടക്കം അടിച്ചു മാറ്റി കള്ളൻ; ഭിന്നശേഷിക്കാരന്റെ ദയനീയാവസ്ഥ പത്രവാർത്തകളിലൂടെയറിഞ്ഞ് കൈത്താങ്ങുമായി കാരുണ്യത്തിന്റെ കൈകളെത്തി; രമേശൻ ചേട്ടനെ ചേർത്ത് പിടിച്ച് അച്ചായൻസ് ഗോൾഡ് ടോണി വർക്കിച്ചൻ
സ്വന്തം ലേഖകൻ
കടുത്തുരുത്തി: വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരനോട് കള്ളൻ കാണിച്ചത് കൊടും ക്രൂരത.
ചിട്ടിപിടിച്ച 45000 രൂപയും രോഗിയായ അമ്മയ്ക്കുള്ള മരുന്നും എടിഎം കാർഡുമടക്കം കള്ളൻ കൊണ്ടുപോകുകയായിരുന്നു.
ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും ഉൾപ്പെടെയാണ് രമേശനെ കബളിപ്പിച്ച് കള്ളൻ കൊണ്ടു പോയത്. കടുത്തുരുത്തി സർക്കാർ സ്കൂളിന് സമീപം റോഡരികിൽ പെട്ടിക്കടയിൽ ലോട്ടറി കട്ടവടം നടത്തുന്ന കെ.കെ.രമേശൻ എന്ന ഭിന്നശേഷിക്കാരന്റെ ബാഗാണ് കള്ളൻ മോഷ്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന
ഭിന്നശേഷിക്കാരന്റെ ദയനീയാവസ്ഥ പത്രവാർത്തകളിലൂടെയറിഞ്ഞ് കൈത്താങ്ങുമായി കാരുണ്യത്തിന്റെ കൈകൾ രമേശൻ ചേട്ടനെ തേടിയെത്തുകയായിരുന്നു.
പണയം വച്ചിരുന്ന സ്വര്‍ണം തിരിച്ചെടുക്കാനും കടം വാങ്ങിയവർക്ക് പണം തിരികെ കൊടുക്കാനുമായിട്ടാണ് ചിട്ടി പിടിച്ചതെന്നും പണം മോഷ്ടിക്കപ്പെട്ടതോടെ എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ കരങ്ങൾ രമേശൻ ചേട്ടനെ ചേർത്ത് പിടിച്ചത്. രമേശൻ ചേട്ടനെ കാണാനെത്തിയ ടോണി വർക്കിച്ചൻ നഷ്ടപ്പെട്ട പണം നല്കിയാണ് അദ്ദേഹത്തെ സഹായിച്ചത്.