play-sharp-fill
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്​ത്തി; പൊലീസിനെ അക്രമിച്ച്‌​ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പ്രദേശം വളഞ്ഞ് പിടികൂടി

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്​ത്തി; പൊലീസിനെ അക്രമിച്ച്‌​ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പ്രദേശം വളഞ്ഞ് പിടികൂടി

സ്വന്തം ലേഖകൻ

വെള്ളറട: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തി ഭര്‍ത്താവ്.

പൊലീസിനെ അക്രമിച്ച്‌​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സി.ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ പിടിയിലായത്.

ഇന്നലെ 11.30നാണ് സംഭവം. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യ രാഗിണിയോട്​ മദ്യപിക്കാന്‍ പണം ചോദിക്കുകയും കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ തലക്ക്​ എറിഞ്ഞ് മുറിവേല്‍പ്പിക്കുകയുമായിരുന്നു.

ആക്രമണ ശേഷം പ്രതി ഓടി രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്ഷപെട്ട അനില്‍കുമാറിനെ ആളൊഴിഞ്ഞ പ്രദേശത്ത്​ കണ്ടയുടന്‍ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.

എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്​ ചെയ്തു.