
ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അമ്പതുകാരൻ അറസ്റ്റിൽ
സ്വന്തം ലേഖിക
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
കൊല്ലംപള്ളിത്തോട്ടം വാടി വയലില്‍ പുരയിടത്തില്‍ ജോണ്‍ (50) ആണ് അറസ്റ്റിലായത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.പള്ളിത്തോട്ടം സ്വദേശിയായ ഏഴ് വയസുകാരനാണ് അതിക്രമത്തിനിരയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതലാണ് ജോണ്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ തുടങ്ങിയത്. കുട്ടിക്ക് മിഠായിയും ചോക്ലേറ്റും നല്‍കി വശത്താക്കി ഇയാളുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ചൂഷണം ചെയ്തത്.
വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ ലൈംഗികമായി ഉപദ്രവിക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് കുട്ടിയുടെ മാതാവ് പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.