സ്വന്തം ലേഖിക
മലപ്പുറം: പൊന്നാനിയില്‍ എംഡിഎംഎ വില്‍പ്പനക്കെത്തിച്ച മുഖ്യ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി തൃക്കാവ് സ്വദേശി ഫൈസല്‍ റഹ്‌മാനാണ് പോലീസ് പിടിയിലായത്. പോലീസും മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാംഗ്ലൂരില്‍ നിന്നാണ് ഫൈസല്‍ എംഡിഎംഎ മലപ്പുറത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം ഫൈസലിന്റെ ബന്ധുവായ ദില്‍ഷാദില്‍ നിന്ന് തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എംഡിഎംഎയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവും പോലീസ് പിടികൂടിയിരുന്നു.
ദില്‍ഷാദ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഏജന്റ് ആയ ഫൈസലിനെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പോലീസ് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിതരണം ചെയ്യാനാണ് എംഡിഎംഎ പൊന്നാനിയിലെത്തിച്ചതെന്നും ഇതിനു പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം.