video
play-sharp-fill

മരുന്ന് വാങ്ങാൻ പണം ചോദിച്ചെത്തി ; വീടിനുള്ളില്‍ നിന്ന് മാല കവർന്ന പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പൊക്കി പോലീസ് ; പ്രതിയെ പിടികൂടിയത് കോട്ടയത്ത് നിന്ന്

മരുന്ന് വാങ്ങാൻ പണം ചോദിച്ചെത്തി ; വീടിനുള്ളില്‍ നിന്ന് മാല കവർന്ന പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പൊക്കി പോലീസ് ; പ്രതിയെ പിടികൂടിയത് കോട്ടയത്ത് നിന്ന്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : മരുന്ന് വാങ്ങാൻ പണം ചോദിച്ചുചെന്ന് വീടിനുള്ളില്‍ നിന്ന് മാല കവർന്ന പ്രതി ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസിന്റെ പിടിയിലായി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ തുറവൂർ വളമംഗലം ഭാഗത്തെ വീട്ടില്‍ മോഷണം നടത്തിയ തുറവൂർ 4-ാം വാർഡില്‍ കോലോത്ത് പറമ്പില്‍ ഹരി എന്നു വിളിക്കുന്ന ഗോവിന്ദ് രാജ് (56) ആണ് അറസ്റ്റിലായത്.

കുത്തിയതോട് പൊലീസും ചേർത്തല ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും എറണാകുളം, കോട്ടയം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയം ഭാഗത്ത് നിന്നാണ് പ്രതി പിടിയിലായത്. ചേർത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തിയതോട് സി.ഐ അജയ് മോഹന്റെ നേതൃത്വത്തില്‍ എസ്.ഐ രാജീവ്, ഗ്രേഡ് എസ്.ഐ ബിജുമോൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സാജു ജോസഫ്, സിവില്‍ പൊലീസ് ഓഫീസർമാരായ മനു, അബിൻകുമാർ, മനീഷ്.കെ.ദാസ്, കലേഷ് എന്നിവരും ചേർത്തല ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അരുണ്‍, ഗിരീഷ്, പ്രവീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.