ഈരാറ്റുപേട്ടയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ആക്രമണം ; യുവാവിന്റെ കഴുത്തിൽ മുറിവേൽപ്പിച്ച പ്രതി പിടിയിൽ

Spread the love

ഈരാറ്റുപേട്ട : മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിന്റെ കഴുത്തിൽ മുറിവേൽപ്പിച്ച പ്രതി പിടിയിൽ.ഈരാറ്റുപേട്ട അണ്ണാമലപ്പറമ്പിൽ അഫ്‌സൽ ചാണ്ടിയാണ് പിടിയിലായത്.

വെള്ളിയാഴ്‌ രാത്രിയിലാണ് സംഭവം. പരിക്കേറ്റ ജിജിലും അഫ്‌സലും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നത് പതിവാണ്, എന്നാൽ ഇന്നലത്തെ വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം വീടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ അടിപിടി കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group