സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു; കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും.

പ്രതി ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.