video
play-sharp-fill
സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്ന പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ആലപ്പുഴയിൽ പോക്സോ കേസിൽ മധ്യവയസ്കന് ഏഴുവർഷം കഠിനതടവും പിഴയും

സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്ന പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ആലപ്പുഴയിൽ പോക്സോ കേസിൽ മധ്യവയസ്കന് ഏഴുവർഷം കഠിനതടവും പിഴയും

ആലപ്പുഴ: മഴയിൽ വീട്ടിൽ കയറിനിന്ന അയൽവാസിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പോക്സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000 രൂപ പിഴയും. നെടുമുടി പഞ്ചായത്തിൽ വൈശ്യം ഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 ) യെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാഞ്ഞാൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

നെടുമുടി പൊലീസ് എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ആണ് ശിക്ഷ വിധിച്ചത്.

സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്നതായിരുന്നു 13 വയസുകാരൻ. ഈ സമയം പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി. പിഴത്തുകയിൽ 25,000/- രൂപ കുട്ടിക്കു നൽകാൻ നിർദ്ദേശമുണ്ട്. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.