
മാനസിക സമ്മർദം കുറക്കാൻ എല്ലാവരും എവടേലുമൊക്കെ പോകും; ചിലർ പാർക്കിൽ, ചിലര് ബീച്ചിൽ…; ശിവശങ്കറിന് മാനസിക സമ്മർദം വന്നപ്പോൾ പോയത് സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ: ശിവശങ്കറിന്റെ മദ്യപാനം അടക്കമുള്ള ബലഹീനതകൾ സ്വപ്ന മുതലെടുത്തതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
കൊച്ചി: തന്റെ മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ മുതലെടുത്തതായി മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. നിയമവിരുദ്ധമായ ഒരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായും ശിവശങ്കര്‍ പറഞ്ഞു.
എന്നാല്‍ ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്ന് അദ്ദേഹം എന്‍ഐഎയോട് വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധ രാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തത്. സ്വപ്നയുടെ ഫ്ലാറ്റിൽ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നുവെന്നും സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ തൃപ്തികരമാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. കസ്റ്റംസിനു മുമ്പ് നല്‍കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി. ശിവശങ്കറിനെ പോലെ ഉന്നത പദവിയിലിരിക്കുന്ന ആള്‍ എങ്ങനെ ഇത്തരം ക്രിമിനലുകളുടെ സംഘത്തിലെത്തിയെന്ന കാര്യമാണ് പ്രധാനമായും എൻഐഎ അന്വേഷിക്കുക.