
എറണാകുളം : മുവാറ്റുപുഴയിൽ ഇഷ്ടിക കമ്പനിയിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മൂവാറ്റുപുഴ അഡിഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ജൂലൈ 26 പുലർച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പണവും മൊബൈൽ ഫോണും അപഹരിക്കണം എന്ന ഉദേശത്തോട് കൂടി
വെസ്റ്റ് ബംഗാൾ സ്വദേശിയായ രാജാദാസിനെ വെസ്റ്റ് ബംഗാൾ സ്വദേശി ദീപൻ കുമാർ ദാസ് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കണം.തെളിവ് നശിപ്പിച്ച കുറ്റത്തിന് 3 വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു . കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group