play-sharp-fill
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി ; പോലീസിൻ്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു ; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി ; പോലീസിൻ്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു ; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി പ്രതി തിരുവനന്തപുരം ശംഖുമുഖം ബാലന്‍ നഗര്‍ സ്വദേശി അനൂപ് ആന്റണി (32) ആണ് പ്രതി. പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് അനൂപ് രക്ഷപ്പെട്ടത്. മാലമോഷണ കേസില്‍ പ്രതിയാണ് ഇയാള്‍. തിരുവല്ലം പൊലീസില്‍ നിന്ന് ഒരു കേസുമായി ബന്ധപ്പെട്ട് ഇയാളെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനൂപ്. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ പിടിയിലാകുമെന്നുമാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മിഥുന്‍ പ്രതികരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്.അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരം.

വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group