പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതിയെ പിടികൂടി അർധ നഗ്നനാക്കി പരേഡ് നടത്തി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

Spread the love

താനെ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതിന് 40 കാരൻ അറസ്റ്റിൽ. താനെ ജില്ലയിലെ കാഷിമിരയിലാണ് സംഭവം.

video
play-sharp-fill

ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പതിവായി പിന്തുടരുകയും പീഡനത്തിന് ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കാഷിമിര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.”പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് ഇവർ നിരീക്ഷണം നടത്തിയിരുന്നു.

തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ നിരവധി പേർ ചേർന്ന് അർധ നഗ്നനായി പരേഡ് നടത്തിയ ശേഷമാണ് പോലീസിന് കൈമാറിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.