യുവതിയെ മർദ്ദിച്ച കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി ; 12 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

Spread the love

കോഴിക്കോട്: യുവതിയെ മർദ്ദിച്ച കേസിൽ 12 വർഷങ്ങൾക്കുശേഷം പ്രതി പിടിയില്‍. മാവൂർ നായർകുഴി സ്വദേശി മാളികത്തടം കോളനിയില്‍ പ്രശാന്ത് (39)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2013 ഒക്ടോബറിലാണ് സംഭവം. മാളികത്തടം കോളനിയിലെ യുവതിയുടെ കൈ പിടിച്ച്‌ തിരിച്ച്‌ മോശമായി പെരുമാറിയതിന് മാവൂർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നറിഞ്ഞ പ്രതി അറസ്റ്റിനെ ഭയന്ന് വീട്ടില്‍നിന്നും കുടകിലേയ്ക്ക് ഒളിവില്‍പോവുകയും പിന്നീട് നാട്ടിലേയ്ക്ക് വരാതെ കുടകില്‍ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group