ആലുവയിൽ പോക്കറ്റടിക്കാരൻ പിടിയിൽ ; യുവാവിൽ നിന്ന് കണ്ടെടുത്തത് മൂന്ന് മൊബൈൽ ഫോണുകൾ
കൊച്ചി : ആലുവ സ്വകാര്യ ബസ് സ്റ്റാൻഡില്‍ നിന്ന് ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ച കേസില്‍ പ്രതി പിടിയില്‍.
ചൂണ്ടി എരുമത്തല മഠത്തിലകം വീട്ടില്‍ സഞ്ജു (39) വിനെയാണ് ആലുവ പൊലീസ് പിടികുടിയത്. ഇയാളുടെ കൈവശത്തുനിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർമാരായ പി എ൦ സലീം, അബ്ദുള്‍ റഹ്മാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ പി ഷാജി എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്കറ്റടിക്കാരനായ നേപ്പാള്‍ സ്വദേശിയും ആലുവയില്‍ പൊലീസ് പിടിയിലായിരുന്നു. നേപ്പാള്‍ ജാപ്പ ജില്ലയില്‍ അന്ധേരി സ്കൂള്‍ വില്ലേജ് സ്വദേശി ബാദല്‍ ലിമ്ബു (35) വിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളാണ് പ്രതി. ബ്ലെയിഡ് മുറിച്ച് കടലാസില്‍ പൊതിഞ്ഞ് വിരലുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മോഷ്ടാവ് നടക്കുന്നത്. ബസുകളില്‍ തിക്കും തിരക്കും സൃഷ്ടിച്ചാണ് മോഷണം. തിരക്കുള്ളയിടങ്ങളില്‍ നിന്നാണ് മോഷണം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്കറ്റടി പരാതിയെ തുടർന്ന് ആലുവ ഡിവൈഎസ്പിയുടെ നിർദ്ദേശത്താല്‍ പ്രത്യേക ടീമിനെ വിന്യസിച്ചിരുന്നു. ഈ ടീമും സി ആർ വി സംഘവും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയുടെ ഫോണ്‍ മോഷ്ടിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് നാല് ഫോണുകള്‍ കണ്ടെടുത്തിരുന്നു.