വീടുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് മോഷണം ; മോഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനിടയില്‍  തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ  

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ആലപ്പുഴ:കേരളത്തിലെയും തമിഴ്നാട്ടിലെയും വീടുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ജെസിം നൗഷാദ് (26) ആണ് പോലീസിന്റെ പിടിയിലായത്.

ആയാപറമ്പ് ഹൈസ്‌കൂളിലും, പത്തിയൂര്‍ ഹൈസ്‌കൂളിലും, വെട്ടിയാര്‍ ടിഎം വര്‍ഗീസ് സ്‌കൂളിലും വീടുകളിലും മോഷണം നടത്തിയ ശേഷം മുങ്ങിയ നൗഷാദിനെ അതി വിദഗ്ധമായാണ് കേരളാ പോലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയമായ അന്വേഷണത്തില്‍ നിന്നും പ്രതി രാമേശ്വരത്ത് ഉണ്ടെന്ന് മനസിലാക്കിയ പോലീസ് ടീം പല ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവില്‍ മധുര റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് വച്ച് മോഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനിടയില്‍ പിടികൂടുകയായിരുവെന്നാണ് ലഭിക്കുന്ന വിവരം.