കുളത്തൂപ്പുഴയില്‍ ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിന് അടുത്തുള്ള വനത്തിൽ

Spread the love

കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍.

സാനുക്കുട്ടനെയാണ് തൂങ്ങിമരിച്ചനിലയില്‍ ഇന്ന് കണ്ടെത്തിയത്.
വീടിന് അടുത്തുള്ള വനത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിഴാഴ്ചയാണ് കുളത്തൂപ്പുഴ ആറ്റിനക്കര മൂർത്തിക്കാവിന് സമീപം മനുഭവനില്‍ രേണുകയെ (39) ഭർത്താവ് കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകശേഷം സാനുക്കുട്ടൻ സമീപത്തെ കല്ലടയാറ് നീന്തിക്കടന്ന് വനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. പനിയെത്തുടർന്ന് കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് മരുന്ന് വാങ്ങി തിരികെയെത്തിപ്പോള്‍ രേണുകയുമായി സാനുക്കുട്ടൻ വഴക്കിട്ടു. എവിടെ പോയെന്ന് ചോദിച്ചായിരുന്നു ഇത്.

തുടർന്ന് കത്രിക ഉപയോഗിച്ച്‌ രേണുകയുടെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. സംഭവ സമയത്ത് രേണുകയുടെ അമ്മ മേരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.