18കാരിയെ പെട്രോളൊഴിച്ച്‌ കൊലപെടുത്താൻ സംഭവം; അറസ്റ്റിലായ അയല്‍ക്കാരൻ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Spread the love

ആലപ്പുഴ: പതിനെട്ടുകാരിയെ പെട്രോളൊഴിച്ച്‌ കൊല്ലാൻ ശ്രമിച്ച അയല്‍വാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അയല്‍ക്കാരനായ ജോസ് (58) ആണ് പൊലീസ് സ്റ്റേഷനില്‍വച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസുകാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ സിവ്യൂ വാർഡില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ കൊല്ലാൻ ശ്രമിച്ചത്. വീട്ടുവരാന്തയിലിരുന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മേല്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താൻ ശ്രമിച്ചു. ഇതിനിടയില്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികള്‍ തമ്മില്‍ തർക്കം നിലനിന്നിരുന്നു. മുൻപ് പെണ്‍കുട്ടിയുടെ പിതാവിനെ ജോസ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അന്ന് ഇയാള്‍ റിമാൻഡില്‍ കഴിഞ്ഞിട്ടുണ്ട്.