video
play-sharp-fill

എത്ര കിട്ടിയാലും പഠിക്കില്ല….! വീണ്ടും കൈവിലങ്ങില്ലാതെ പ്രതിയെ ആശുപത്രിയിലെത്തിച്ച്‌ പൊലീസ്; കൈയില്‍ വിലങ്ങിട്ട് കൊണ്ടുവരണമെന്ന് രേഖാമൂലം നിര്‍ദേശിച്ച്‌ വനിതാ ഡോക്ടര്‍; ഒടുവിൽ സംഭവിച്ചത്….

എത്ര കിട്ടിയാലും പഠിക്കില്ല….! വീണ്ടും കൈവിലങ്ങില്ലാതെ പ്രതിയെ ആശുപത്രിയിലെത്തിച്ച്‌ പൊലീസ്; കൈയില്‍ വിലങ്ങിട്ട് കൊണ്ടുവരണമെന്ന് രേഖാമൂലം നിര്‍ദേശിച്ച്‌ വനിതാ ഡോക്ടര്‍; ഒടുവിൽ സംഭവിച്ചത്….

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കൈവിലങ്ങില്ലാതെ പ്രതിയെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച്‌ പൊലീസ്.

പ്രതിയുടെ കൈയില്‍ വിലങ്ങിട്ട് കൊണ്ടുവരണമെന്ന് വനിതാ ഡോക്ടര്‍ രേഖാമൂലം നിര്‍ദേശിച്ചു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടറാണ് നിര്‍ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈവിലങ്ങിടാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളാണ് വനിതാ ഡോക്ടറെ കുത്തിക്കൊന്നത്. കൈവിലങ്ങില്ലാതെ പ്രതികളെ പരിശോധിക്കരുതെന്ന് ഡോക്ടര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിര്‍ദേശങ്ങള്‍ ഉയരുന്നുണ്ടെന്നാണ് വിവരം.

അതേസമയം, കൊല്ലപ്പെട്ട ഹൗസ് സര്‍ജന്‍ വന്ദനാ ദാസിന്റെ മൃതദേഹം കോട്ടയത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ പ്രതിഷേധം നടക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുമായും ഹൗസ് സര്‍ജന്മാരുമായും വൈകിട്ട് ചര്‍ച്ച നടത്തും.