video
play-sharp-fill

കോടതിയില്‍ ബഹളം വച്ചതിന് തുടർന്ന് കസ്റ്റഡിയിലെടുത്തു;  പിന്നാലെ  പോലീസുകാര്‍ക്ക് നേരെ സ്ത്രീയുടെ പരാക്രമം; വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു

കോടതിയില്‍ ബഹളം വച്ചതിന് തുടർന്ന് കസ്റ്റഡിയിലെടുത്തു; പിന്നാലെ പോലീസുകാര്‍ക്ക് നേരെ സ്ത്രീയുടെ പരാക്രമം; വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: പോലീസുകാര്‍ക്ക് നേരെ സ്ത്രീയുടെ പരാക്രമം.

വനിതാ എസ് ഐ അടക്കമുള്ളവരുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞു.
വെളപ്പായ സ്വദേശിനി സൗദാമിനിയാണ് അക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.

തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനിലെ വനിതാ എസ് ഐ ഗിതുമോള്‍ , എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ മുളക് പൊടി എറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സൗദാമിനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.