തട്ടിക്കൊണ്ടുപോയ കൊലപാതകകേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച്‌ മാറ്റിയ നിലയില്‍; ശരീരമാസകലം കുത്തേറ്റ നിലയില്‍; ആക്രമണത്തില്‍ കാഴ്ചയ്ക്ക് തകരാർ

Spread the love

അരൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരില്‍ കൊലപാതക കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയില്‍.

video
play-sharp-fill

നിരവധി കേസുകളില്‍ പ്രതിയായ സുദർശനന്റെ ജനനേന്ദ്രിയമാണ് അതി ക്രൂരമായി മർദിച്ചശേഷം മുറിച്ച്‌ മാറ്റിയത്. ആലപ്പുഴയില്‍ നിന്നാണ് സുദർശനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

ആലപ്പുഴ അരൂർ സ്വദേശിയാണ് 42കാരനായ സുദർശനൻ. ഒക്ടോബർ 21നാണ് അടിയേറ്റ നിലയില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഇയാളെ കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേഹമാസകലം പരിക്കേറ്റ നിലയിലാണ് 42കാരനെ കണ്ടെത്തിയത്. ശരീരമാസകലം കത്തികൊണ്ട് കുത്തേറ്റു മുറിവുകളും മറ്റ് മർദ്ദനവും ഇയാള്‍ക്ക് ഏറ്റിരുന്നു.

ക്രൂരമായ ആക്രമണത്തില്‍ ഇയാളുടെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചിരുന്നു. ആരോഗ്യ നില ഗുരുതരമായി ചികിത്സയില്‍ തുടരുന്നതിനാല്‍ സംഭവിച്ചതില്‍ ഇനിയും വ്യക്തതയില്ല.