
കോട്ടയം: ആറ് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം വാകത്താനം, കൂടതിങ്കൽ ഹരി കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2018-ൽ വാകത്താനം പ്രദേശത്ത് ഉണ്ടായ അക്രമ സംഭവത്തിൽ ഒരാളെ ആക്രമിച്ചതിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഒരു വീട്ടിൽ കയറി ഏകദേശം ഒന്നര പവൻ സ്വർണം മോഷണം നടത്തുകയും, പിന്നീട് അത് പണയം വെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ രണ്ട് മാസമായി പോലീസ് തുടർച്ചയായി നിരീക്ഷണം നടത്തിവരികയും ചെയ്തിരുന്നു.
വാകത്താനം സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2026 മാർച്ച് 5-ന് കോട്ടയം കഞ്ഞിക്കുഴിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.
എസ് എച്ച് ഒയുടെ നേതൃത്വത്തിൽ സിപിഒ
സനിൽ എസ്, സിപിഒ ഷെബിൻ പീറ്റർ, സിപിഒ പ്രീതിഷ് പ്രസാദ്, എസ്സിപിഒ വിപിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



