video
play-sharp-fill

മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ നിൽക്കേ പ്രതികളുടെ അറസ്റ്റ്; പോലീസിന് ഹൈക്കോടതിയുടെ താക്കീത്

മുൻ‌കൂർ ജാമ്യാപേക്ഷ കോടതിയിൽ നിൽക്കേ പ്രതികളുടെ അറസ്റ്റ്; പോലീസിന് ഹൈക്കോടതിയുടെ താക്കീത്

Spread the love

സ്വന്തം ലേഖകൻ

എറണാകുളം : കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ആവർത്തിച്ചോർമിപ്പിച്ച് ഹൈക്കോടതി.

ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി എല്ലാ എസ് എച്ച് ഒ മാർക്കും നിർദേശം നൽകണമെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

KSFE ചിട്ടി പണമടക്കാതെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പൊലീസെടുത്ത കേസിൽ താമരശേരി സ്വദേശി നിയാസലി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവ് നിലനിൽക്കേ പ്രതിയെ അറസ്റ്റ് ചെയ്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്.

അറസ്റ്റ് ചെയ്ത താമരശേരി സി ഐ യെ കോടതിയിൽ നേരിട്ട് വിളിച്ച് വരുത്തി ഹൈക്കോടതി ശാസിച്ചു.
ഇത്തരം സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രോസിക്യൂട്ടറുടെ ഉപദേശം സ്വീകരിക്കണമെന്നും മുൻകൂർ ജാമ്യഹർജികളിൽ ഏതെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതിയെ 2023 ഏപ്രിൽ 29 നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ കേസിൽ കേരള ഹൈക്കോടതിയിൽ 2022 ഡിസംബർ 22 തന്നെ ജാമ്യഹർജി ഫയൽ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് ഇടക്കാല ഉത്തരവ് ഉണ്ടായിട്ടുള്ളതുമാണ്. പിന്നീട് പ്രോസിക്യൂഷൻ ഭാഗം വാദം കേൾക്കുന്നതിനും പോലീസ് റിപ്പോർട്ടിനുമായി 2023 ജനുവരി 16-)o തീയതി കേസ് വെച്ചിരുന്നതും ഇടക്കാല ഉത്തരവ് അടുത്ത കേസിന്റെ ഹിയറിഗ് തീയതി വരെ നീട്ടി നൽകിയിരുന്നതുമാണ്. ഇത്തരം സാഹചര്യങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട പ്രോസിക്യൂട്ടറുടെ ഉപദേശം സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.