
രാഷ്ട്രീയക്കാർ ജാഗ്രതൈ! അക്കൗണ്ടുകൾ നിരീക്ഷിക്കാൻ നിർദേശം: വിദേശനിക്ഷേപം നിരീക്ഷിക്കുന്നപോലെ രാജ്യത്തിനകത്തും നോട്ടം വേണം.
ന്യൂഡൽഹി : ഇന്ത്യയിലെ രാ ഷ്ട്രീയ നേതാക്കളുടെ ബാങ്ക്
അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കണമെന്ന് രാജ്യാന്തര സർക്കാർ തല ഏജൻസിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക്എഫ്ഫോഴ്സ് (എഫ്എടിഎഫ്) നിർ ദേശം നൽകി.
ഭീകരപ്രവർത്തനത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷി ക്കുന്ന ഏജൻസിയാണ് എഫ്എ ടിഎഫ്. രാഷ്ട്രീയ നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നി വരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ കർ ശനമായി നിരീക്ഷിക്കണമെന്ന നിർദേശം ഏജൻസി കേന്ദ്ര സർക്കാരിനു കൈമാറിയതായാണ് വിവരം.
ഇതേക്കുറിച്ച് കേന്ദ്ര സർ ക്കാരോ ഏജൻസിയോ പ്രതികരിച്ചിട്ടില്ല. അന്തിമ റിപ്പോർട്ട് എഫ്എടിഎഫ് അടുത്തു തന്നെ പുറത്തുവിടും. രാഷ്ട്രീയ നേതാക്കളുടെ വിദേശത്തെ ബാങ്ക് നിക്ഷേപത്തെപ്പറ്റി കേന്ദ്ര സർക്കാർ കർശന നിരീക്ഷണം ഇപ്പോൾ നടത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങൾ കർശന നിരീക്ഷണത്തിനു വിധേ യമാക്കുന്നില്ല. എഫ്എടിഎഫി ന്റെ റിപ്പോർട്ട് വന്നശേഷം ആവശ്യമെങ്കിൽ മാറ്റം വരുത്താമെന്നും കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി യിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നടപടികളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായി ഏജൻസി ജൂണിൽ വില യിരുത്തിയിരുന്നു.
അതേസമയം, കേസുകളിൽ വിചാരണ വേഗത്തിലാക്കണമെന്നും സന്നദ്ധ സംഘടനകളെ അന്യായമായി ലക്ഷ്യം വയ്ക്കരുതെന്നും റിപ്പോർട്ടിൽ ആവശ്യപ്പെ ട്ടിരുന്നു.