play-sharp-fill
പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയ്യിട്ടുവാരി ബാങ്കുകൾ ഉണ്ടാക്കിയത് 11,500 കോടി രൂപ

പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയ്യിട്ടുവാരി ബാങ്കുകൾ ഉണ്ടാക്കിയത് 11,500 കോടി രൂപ

സ്വന്തം ലേഖകൻ

കോട്ടയം: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ വിവിധ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് 2017-18ൽ നേടിയത് 4989.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ. സാധാരണക്കാർ ഏറ്റവും അധികം അക്കൗണ്ട് എടുക്കുന്നത് ഈ ബാങ്കിലാണ്. എസ് ബി റ്റിയെ പോലുള്ള ബാങ്കുകളെ ലയിപ്പിച്ചതിലൂടെയും ഇവർ വളർന്നു. എന്നിട്ടും പാവങ്ങളുടെ കഞ്ഞിയിൽ കൈയിട്ട് വാരി. നീരവ് മോദിയുടെ വായ്പാ തട്ടിപ്പിലൂടെ ശ്രദ്ധേയമായ പഞ്ചാബ് നാഷണൽ ബാങ്കാണ് പിഴ ചുമത്തിയൽ രണ്ടാം സ്ഥാനത്തുള്ളത്. 210.76 കോടിയാണ് ഇവർ കരസ്ഥമാക്കിയത്. ഇതിന് പുറമെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടിയും. സ്വകാര്യ ബാങ്കുകളിൽ ആക്സിസ് ബാങ്ക് ഇത്തരത്തിൽ 530.12 കോടി രൂപ സ്വരൂപിച്ചിരുന്നുവെന്ന് കണക്കുകൾ പറയുന്നു. ഐസിഐസിഐ ബാങ്ക് 317.6 കോടി രൂപയും ഇടപാടുകാരിൽ നിന്നും പിഴയായി ഈടാക്കിയിരുന്നു.

സ്വകാര്യ ബാങ്കുകളിൽ എച്ച്ഡിഎഫ്‌സി ബാങ്കാണു മുന്നിൽ. കഴിഞ്ഞ വർഷം 590.84 കോടി രൂപയാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ഇവർ ഈടാക്കിയത്. ആക്‌സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി. ജനങ്ങളെ ബാങ്കുകൾ പിഴിയുമ്പോഴും അത് ചർച്ചയാക്കാൻ പ്രതിപക്ഷം തയ്യാറല്ല. അതുകൊണ്ട് തന്നെ കൊള്ള തുടരുകയാണ്. പെട്രോൾ-ഡീസൽ വില ഉയർച്ച പോലെ ഖജനാവിനും ബാങ്കുകൾക്കും കരുത്താകുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഇത് തന്നെയാണ് മിനിമം ബാലൻസ് എന്ന വാളുപയോഗിച്ചുള്ള ബാങ്കുകളുടെ കൊള്ളയ്ക്കും കാരണമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group